Sunday, March 20, 2011

Mask without maskz

Oh.! Hw is t posble
repeated mistakez
today also i took d wrng1
d wrong mask
it waz nt d mask on sunday
it waz d mask of a loser
dnt knw where r d maskz frm
bt i could change it witn 2 sec
i knw u also could
as long as u a undrcivilizd civilzd man
take off d mask n reveal urself
bt hw cud u imagine evry1
without d mask
hope nw im wearng a frsh mask
an outdatd fresh mask

Friday, March 4, 2011

മരവും പ്ലാസ്റ്റിക്കും

ആടിയകന്ന മരച്ചില്ലിനിടയിലെ
പൊന്നിൻ നിറമുള്ള പൂമൊട്ടേ
അകറ്റിയ ഇരുമ്പിൻ കഷ്ണത്തെ
ബഹുമാനത്തൊടെ ശരീരത്തിലെക്ക്
ആനയിച്ച മഹാത്മവേ
ഗർഭപാത്രത്തിലെ ശിശുവിനെ പോലും
ലോഹങ്ങൾക്ക് വിട്ട് കൊടുത്തിട്ട്
സ്വയം ആദ്യം ബലിയായ നല്കിയ മഹാത്മവേ

അടർന്നു വീണ ഇലകൾ ക്കും
പൊഴിഞ്ഞു വീണ പൂക്കൾ ക്കും
പകരമിനി പ്ലാസ്റ്റിക്കിന്റെ മുഖമണിഞ്ഞ
മങ്ങാത്ത, മായാത്ത ജീവനില്ല മരങ്ങൾ

ജീവനില്ലാ മാനുജർക്ക്
ജീവനില്ലാ മരങ്ങൾ കൂട്ട്

രചന : അജിന്‍

Thursday, March 3, 2011

2011- ചുരിദാരണിഞ്ഞ വാർദ്ധക്യം

2011- ചുരിദാരണിഞ്ഞ വാർദ്ധക്യം

ഇത്രയേറെ പ്രായമായിട്ടും
കാലത്തിന്റെ തലമുടികളിൽ
നരയുടെ ഒരംശമില്ല
വേഷത്തിന്റെ മഹിമയോ
അതോ നിത്യ യ്യവനത്തിനം എന്ന വരമോ??
2010, തീരാൻ നോക്കിയിരുന്നു
അവളെ തട്ടി മാറ്റി അടുത്ത ദശകം
ഇന്നിതാ, അവൾ വാഴുന്നു ചുരിദാരണിഞ്ഞ്
ഇനി, നീ എന്ത് വേഷമണിഞ്ഞാലും
വാർദ്ധക്യം നിന്നെ പിടികൂടിയിരിക്കുന്നു
കലണ്ടർ കോളങ്ങൾ ഒരോന്നോരോന്ന് മാറി മറയും
നിന്റെ വസ്ത്രത്തിന്റെ കഷ്ണങ്ങൾ മാറി മറയും
മടുത്തു നിന്റെ നഗ്നത കണ്ട്
ഇനിയുമെങ്കിലും നിനക്ക് ചിന്തിച്ചു കൂടെ
ഏത് വേഷമണിഞ്ഞാലും, എത്ര മൂടുപടമനിഞ്ഞാലും
നീ നീ തന്നെ
പ്രായമായ കാലം തന്നെ
,,,..,.,.,.,.,
,,,.,.,.
രചന> അജിൻ മാത്യു വർഗീസ്